നവമാധ്യമ ഹര്‍ത്താല്‍: ഒരാള്‍കൂടി റിമാന്‍ഡില്‍

ഇരിട്ടി:  കഠ്‌വ പീഡനക്കൊലയില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഇരിട്ടിയില്‍ നടന്ന അക്രമമവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. 21ാം മൈലിലെ നിഹാന മന്‍സിലില്‍ വി പി നാദിര്‍ഷ(23)യെയാണ് ഇരിട്ടി പോലിസ് പിടികൂടിയത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇരിട്ടി ടൗണില്‍ പോലിസിന്റെ ഓദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്‌ഐ പി സി സഞ്ജയ്കുമാര്‍ ഉള്‍പ്പെടെയുള്ള പോലിസുകാരെ കൈയേറ്റം ചെയ്തതിനും 30ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാത്തെ പ്രകടനം നടത്തിയത് ഉള്‍പ്പെടെ ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മാത്രം 150 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

RELATED STORIES

Share it
Top