നവദോയ 10,101,596 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിദമ്മാം: കഴിഞ്ഞ മാസം കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി നവോദയ സാംസ്‌കാരിക വേദി സമാഹരിച്ച ഒരു കോടി ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറു രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജനറല്‍ സെക്രട്ടറി എം എം നഈം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസിന് കൈമാറി. ജൂബൈല്‍ നവോദയയിലെ ബാലവേദി കൂട്ടുകാര്‍ സ്വരൂപിച്ച തുകയും കൈമാറി. ഇന്ത്യയിലെ വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരേ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കണമെന്ന് പ്രസിഡന്റ് പവനന്‍ മൂലക്കീല്‍ അധ്യക്ഷത വഹിച്ച നവോദയ വാര്‍ഷിക സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണ ഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. വര്‍ഗീയ പ്രചരണത്തിനും അസഹിഷ്ണുതക്കും ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതിയുണ്ട്. പൊതു ജനജീവിതത്തെ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദിശാ ബോധമില്ലാതെ നടപ്പില്‍ വരുത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കര്‍ഷകന്റെയും തൊഴിലാളിയുടെയും ചെറുകിട കച്ചവടക്കാരന്റെയും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അതേസമയം വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക നീക്കുപോക്കുകളുടെ ദല്ലാള്‍മാരായി ഭരണകൂടം മാറുകയും ഇന്ത്യയിലെ ഫാഷിസ്റ്റ് വര്‍ഗീയതയും കോര്‍പറേറ്റിസവും സഖ്യകക്ഷികളാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, ഇ എ കബീര്‍, ജനറല്‍ സെക്രട്ടറി എം എം നഈം, കെഎംസിസി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, നവയുഗം രക്ഷാധികാരി ഉണ്ണി പൂച്ചെടിയില്‍, നവോദയ വനിതാവേദി കണ്‍വീനര്‍ ഷാഹിദ ഷാനവാസ്, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു. ഭാരവാഹികളായ ഹനീഫ മുവാറ്റുപുഴ, കൃഷ്ണകുമാര്‍, മോഹനന്‍ വെള്ളിനേഴി, കൃഷ്ണന്‍ കൊയിലാണ്ടി, ബഷീര്‍ മേച്ചേരി, രവി പാട്യം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top