നവജാത ശിശുവുമായി ആംബുലന്‍സ് പറന്നത് തിരുവനന്തപുരത്തേക്ക്

കാസര്‍കോട്: കേരളം ഒരിക്കല്‍ കൂടി ഉറക്കമൊഴിഞ്ഞ് കൈമെയ് മറന്ന് രക്ഷാദൗത്യത്തിനിറങ്ങി, രണ്ടു ദിനം പ്രായമുള്ള കുഞ്ഞിന്റെ ജീവനായി. മൊഗ്രാല്‍പുത്തൂരില്‍ അഹമ്മദ്-ഖമറുന്നീസ ദമ്പതികളുടെ കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തിക്കാനാണ് തടസങ്ങളൊഴിവാക്കി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. കാസര്‍കോട്ടെ യുണൈറ്റഡ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പത്തിനാണ് കുട്ടിയുമായി ആംബുലന്‍സ് പുറപ്പെട്ടത്. ആംബുലന്‍സ്  കടന്നുപോകുന്ന വഴികളില്‍ തടസമില്ലാത്ത ഗതാഗതത്തിന് പോലിസ് നടപടി സ്വീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ കുട്ടിയുമായി ആംബുലന്‍സ് കടന്നുവരുന്ന വിവരം, റൂട്ട് തുടങ്ങിയ വിവരങ്ങള്‍ എന്നിവ നല്‍കി. ഇന്നലെ രാവിലെ 6.50ഓടെ ആംബുലന്‍സ് ശ്രീചിത്രയിലെത്തി. ചെമ്മനാട് സ്വദേശി മുനീര്‍ ഓടിച്ച കെഎല്‍ 14 എല്‍ 4247 ആംബുലന്‍സ് ആണ് ദൗത്യം തയാറാക്കിയത്. വ്യാഴാഴ്ചയാണ് കുട്ടി ജനിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശ്രീചിത്രയിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം കുട്ടിയെ ഓപ്പറേഷനുവിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED STORIES

Share it
Top