നവജാത ശിശുവിനെ കഴുത്തറുത്തു കൊന്നു

കോഴിക്കോട്: നവജാത ശിശുവിനെ മാതാവ് കഴുത്തറുത്തു കൊന്നു. ബാലുശ്ശേരി നിര്‍മല്ലൂരില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം. മാതാവ് ബ്ലേഡ്‌കൊണ്ട് ശിശുവിന്റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍വച്ചുതന്നെയാണ് കുഞ്ഞ് ജനിച്ചത്. അപമാനം ഭയന്നാണ് കുട്ടിയെ മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ വിവരമന്വേഷിച്ചെത്തുകയും പിന്നീട് പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലിസെത്തിയതോടുകൂടിയാണു നാട്ടുകാര്‍ സംഭവം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് മാതാവ് റിന്‍ഷയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top