നവചേതന പദ്ധതിക്ക് തുടക്കം

പൂച്ചാക്കല്‍: ആലപ്പുഴ ജില്ലാ സാക്ഷരത മിഷന്റെ നവചേതന പദ്ധതി്ക്ക് പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.പട്ടികജാതി കോളനി നിവാസികള്‍ക്ക് പഠിപ്പും  അറിവും നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത നടത്തിവരുന്ന സാക്ഷരത പ്രവര്‍ത്തനമാണ് പാണാവള്ളി പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കരാളപ്പതി കോളനിയില്‍ തുടങ്ങിയത്.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ദെലീമ ജോ ജോ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അദ്ധ്യക്ഷനായി. പഠിതാക്കളായ മുതിര്‍ന്ന പൗരന്മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് ആദരിച്ചു.സാക്ഷരതാ സന്ദേശം ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പ്രേം ലാല്‍ നിര്‍വ്വഹിച്ചു. പാഠപുസ്തകം വാര്‍ഡ് മെമ്പര്‍ സുനിത കൃഷ്ണകുമാര്‍ വിതരണം ചെയ്തു.ജില്ലാ കോഡിനേറ്റര്‍ കെ വി രതീഷ് പദ്ധതി വിശദ്ധീകരണം നടത്തി.
ആര്‍ സിംല, പി.കെ.ജോസഫ്, ഷീലാ കാര്‍ത്തികേയന്‍, ചന്ദ്രിക രമേശന്‍, കെ.കെ രമണി, എന്‍.റ്റി ഭാസ്‌കരന്‍, ജയദേവന്‍കൂടയ്ക്കല്‍, ജയറാം നായിക്ക്,സണ്ണി ജോണ്‍,എസ്. ജലജ  സംസാരിച്ചു.ജില്ലയില്‍ പാണാവള്ളി കൂടാതെ അരുര്‍,നീലംപേരൂര്‍,പത്തിയൂര്‍, മുളക്കുഴ,ഭരണിക്കാവ്,നെടുമുടി,പാലമേല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലും നവചേതന പദ്ധതി ആരംഭിയ്ക്കുന്നുണ്ട്.ആദ്യഘട്ടമായി അക്ഷരമറിയാത്തവരെ കണ്ടെത്തി പഠിപ്പിക്കുകയെന്നതാണ് സാക്ഷരത മിഷന്‍ ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top