നവകേരള മിഷന്‍ പദ്ധതി ജില്ലയില്‍ കാഴ്ചവച്ചത് മാതൃകാ പ്രവര്‍ത്തനം: ജില്ലാ കലക്ടര്‍

മലപ്പുറം: ജനകീയ ബദല്‍ സംവിധാനത്തിലൂടെവികസനം സഫലീകരിക്കാനായിസര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം മിഷന്‍ പദ്ധതി ജില്ലയില്‍കാഴ്ചവെച്ചത്മാതൃകാ പ്രവര്‍ത്തനമെന്ന്ജില്ലാകലക്ടര്‍ അമിത്മീണ. മന്ത്രിസഭാരണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെആഭിമുഖ്യത്തില്‍മലപ്പുറത്ത്ആരംഭിച്ച വിപണന പ്രദര്‍ശന മേള ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. മാലിന്യ സംസ്‌കരണം, ശുചിത്വം, കാര്‍ഷിക ഭൂമിയുടെ വീണ്ടെടുപ്പ് തുടങ്ങിയമേഖലകളില്‍ഹരിതകേരളം മിഷന്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായിഅജൈവ മാലിന്യങ്ങള്‍വീടുകള്‍,സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌സ്വീകരിക്കുന്നതിനായിജില്ലയില്‍ഹരിതകര്‍മസേനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മാലിന്യങ്ങള്‍സംഭരിക്കുന്നതിനായി പഞ്ചായത്ത്തലങ്ങളില്‍അജൈവ മാലിന്യസംഭരണകേന്ദ്രങ്ങളുംബ്ലോക്ക്തലത്തില്‍വിഭവവീണ്ടെടുക്കല്‍കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യത്തിന്റെതോത്കുറയ്ക്കുന്നതിനും, രണ്ട് സ്വാപ് ഷോപ്പുകള്‍ആരംഭിച്ചു.
കാര്‍ഷികമേഖലയുടെവികസനത്തിനായി “സുജലംസുഫലം ‘ പദ്ധതിയും  ജില്ലയിലെ പ്രമുഖ നദിയായചാലിയാറിനെ മാലിന്യമുക്തമാക്കാനായി മാലിന്യമുക്തചാലിയാര്‍’ പദ്ധതിയും ജില്ലയിലെസര്‍ക്കാര്‍ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനുള്ള പദ്ധതികളും മാതൃകാപരമായ പ്രവര്‍ത്തനമാണ്കാഴ്ചവച്ചത്. ഭവന രഹിതര്‍ക്കായിലൈഫ്മിഷന്റെആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന വീടുകളുടെരണ്ടാം ഘട്ട നിര്‍മാണം ഏപ്രില്‍ 28 ന് ആരംഭിച്ചു. ജില്ലയില്‍ഇതുവരെ 1700 വീടുകള്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയില്‍ നിന്നും 10801 പേര്‍ക്കായി 16,36,75,994 രൂപ അനുവദിച്ചു. ഗെയില്‍പൈപ്പ് ലൈന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം, നാഷണല്‍ഹൈവയ്ക്കായുള്ളസ്ഥലമെടുപ്പ്, കുട്ടികള്‍ക്കുള്ള എംആര്‍ വാക്‌സിന്‍ വിതരണം തുടങ്ങിയവ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടപ്പാക്കാന്‍ സാധിച്ചതായും കലക്ടര്‍ പറഞ്ഞു.  ജില്ലിയിലെ 138 വില്ലേജുകളിലും ബിടിആര്‍ എന്‍ട്രിഡിജിറ്റലൈസ്‌ചെയ്തു.  എല്ലാവില്ലേജുകളിലും ഓണ്‍ലൈന്‍ സംവിധാനം, കലക്ടറേറ്റിലുംആര്‍ഡിഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം തുടങ്ങിയവയും ജില്ലയില്‍ നടപ്പാക്കി. ഇ-ഡിസ്ട്രിക്റ്റ്മുഖേന കഴിഞ്ഞ വര്‍ഷം 9.5 ലക്ഷംസര്‍ട്ടിഫിക്കറ്റുകള്‍വിതരണംചെയ്തതായും കലക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top