നഴ്‌സ് സമരം: മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്തിരുവനന്തപുരം: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ ന ഴ്‌സുമാര്‍ സേവന-വേതന വ്യവസ്ഥകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍, കൃഷിമന്ത്രി സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി വ്യവസായമന്ത്രി എ സി മൊയ്തീന്റെ ഓഫിസ് അറിയിച്ചു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍, യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള ചര്‍ച്ച മന്ത്രി എ സി മൊയ്തീന്റെ ചേംബറിലാണു നടക്കുക.

RELATED STORIES

Share it
Top