നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം; വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തില്ലകൊച്ചി : നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നസ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.  സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് മാനേജ്‌മെന്റുകള്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുകയും അതിന്‍മേല്‍ എല്ലാവിഭാഗത്തിന്റെയും നിലപാടുകള്‍ ആരാഞ്ഞ ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ ഹൈക്കോടതി മധ്യവേനലവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും.

RELATED STORIES

Share it
Top