നഴ്‌സുമാരുടെ മിനിമം വേതനം: ഹൈക്കോടതിയുട മധ്യസ്ഥതയില്‍ 26ന് ചര്‍ച്ചതൃശൂര്‍: നഴ്‌സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) നല്‍കിയ ഹരജിയില്‍ ഹൈക്കോടതി 26ന് ചര്‍ച്ച നടത്തുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ യുഎന്‍എ ഭാരവാഹികളും അഡ്വ.മനു ഗോവിന്ദ് മുഖാന്തിരം ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതിയുടെ അതിവേഗ ഇടപെടല്‍.
നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2016 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ കൂടി നിരീക്ഷണത്തോടെ ഇത് കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയും ചെയ്തു. അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചത്. 26ന് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെയുമാണ് വിളിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top