നഴ്‌സിങ് മേഖലയില്‍ കൂടുതല്‍ തസ്തികകള്‍: മന്ത്രി

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നു മന്ത്രി കെ കെ ശൈലജ. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം വെസ്റ്റിന്റെ 61ാമതു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.1960ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റി രോഗീസൗഹൃദമാക്കാനുള്ള നപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 1595 പുതിയ തസ്തികകളാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. നഴ്‌സിങ്് അധ്യാപക മേഖലയില്‍ 33 തസ്തികകള്‍ ഉള്‍പ്പെടെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പില്‍ 1030 തസ്തികകളും ആരോഗ്യ വകുപ്പില്‍ അഞ്ച് ഹെഡ് നഴ്—സ് തസ്തിക അടക്കം 565 തസ്തികകളുമാണു സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top