നഴ്‌സിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോട്ടയം: നഴ്‌സിങ് പഠനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീചൈതന്യ നഴ്‌സിങ് സ്‌കൂളില്‍ (സ്വാതി ഇന്‍സ്റ്റിറ്റിയൂട്ട്) ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കിയ ആലപ്പുഴയിലെ പ്രോമിസ് എജ്യൂക്കേഷന്‍ സര്‍വീസസ് ഏജന്‍സിക്കെതിരേ കോട്ടയം സ്വദേശികളായ ഏലിയാ ജോണി, അര്‍ച്ചനാ അനില്‍, അഞ്ജലി സി നായര്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പത്രത്തില്‍ പരസ്യം കണ്ടാണ് ഏജന്‍സിയുമായി ബന്ധപ്പെടുന്നത്. ഏജന്‍സി ഉടമകളായ അനീഷ് ശ്രീരാജ്, അനൂപ് ശ്രീരാജ്, അഭിലാഷ് ശ്രീരാജ് എന്നിവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് 2017 ആഗസ്തില്‍ കോളജില്‍ പ്രവേശനം നേടി പഠനം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്നു വിദ്യാര്‍ഥിനികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളജിലെ അവസ്ഥകളെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.  ഏലിയാ ജോണ്‍, അര്‍ച്ചന അനില്‍ എന്നിവര്‍ 1.45 ലക്ഷം രൂപ വീതവും അഞ്ജലി സി നായര്‍ 46,000 രൂപയും കോളജില്‍ അടച്ചിട്ടുണ്ട്. കൂടാതെ, പ്ലസ്ടു സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകളും കോളജിലുണ്ട്. ഇവ മടക്കിനല്‍കില്ലെന്നാണ് കോളജ് അധികാരികള്‍ ഇപ്പോള്‍ പറയുന്നതെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

RELATED STORIES

Share it
Top