നഴ്‌സിങ് കോളജ് ഹോസ്റ്റലിലെ ശല്യംസംസ്ഥാന വനിതാ കമ്മീഷന്‍ ഡിഎംഒയുടെ റിപോര്‍ട്ട് തേടി

കൊല്ലം: സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലിന് നേരെയുണ്ടായ സാമൂഹിക വിരുദ്ധശല്യത്തിനെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്ന് വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി. നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സിങ് അസോസിയേഷന്‍ ഹോസ്റ്റല്‍ കവാടം ഉപരോധിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ ഡിഎംഒയില്‍നിന്ന് റിപ്പോര്‍ട്ട് തേടാന്‍ നിര്‍ദേശിച്ചത്. ഹോസ്റ്റലിന്റെ സുരക്ഷാ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡിഎംഒയോട് ടെലിഫോണില്‍ ആവശ്യപ്പെടുകയും ചെയ്തു.സന്ധ്യമയങ്ങിയാല്‍ ഹോസ്റ്റിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും മൂന്നു മാസമായി സെക്യൂരിറ്റി ഇല്ലെന്നും പുതുവല്‍സരാഘോഷം നടത്തിയവര്‍ കല്ലേറ് നടത്തിയെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു. വിദ്യാര്‍ഥിനികളുടെ സുരക്ഷയ്ക്ക് പോലിസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും ഷാഹിദാ കമാല്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top