നഴ്‌സിംഗ് സമരം പിന്‍വലിച്ചിട്ടില്ലെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ്തൃശൂര്‍: തൃശൂരില്‍ തുടരുന്ന നഴ്‌സിംഗ് സമരം പിന്‍വലിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ.
എട്ട് മാനേജ്‌മെന്റുകള്‍ 50 ശതമാനം താല്‍ക്കാലിക ഇടക്കാലാശ്വാസം നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത കെപിഎച്ച്എ നേതാക്കള്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച തൃശൂര്‍ ലേബര്‍ ഓഫീസില്‍ കരാര്‍ ഒപ്പിടാമെന്നും പറഞ്ഞു.  ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന ആശുപത്രികളില്‍ കൂടി സമവായമുണ്ടാക്കാന്‍ ലേബര്‍ ഓഫീസര്‍ രജീഷ് രാമചന്ദ്രനെ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുഎന്‍എ മുന്നോട്ട് വച്ച 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിക്കുന്ന ആശുപത്രികളില്‍ സമരം പിന്‍വലിക്കാമെന്ന യുഎന്‍എ നിലപാട് തുടരും. അതേസമയം 27 ലെ ഐആര്‍സിയില്‍ മിനിമം വേതനം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കാനാണ് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.  സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന യുഎന്‍എ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് നിലപാടറിയിക്കും.

RELATED STORIES

Share it
Top