നരേന്ദ്ര മോഡിക്ക് പലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്‌റ്റേറ്റ് ബഹുമതിറമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പലസ്തീന്‍ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്‌റ്റേറ്റ് ബഹുമതി സമ്മാനിച്ചു. ഒരു വിദേശ നേതാവിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഇത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പലസ്തീനിലെത്തിയപ്പോഴാണ് മോഡിക്ക് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യ-പലസ്തീന്‍ ബന്ധത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി. സൗദി രാജാവിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനുമാണ്  ഇതിന് മുന്‍പ് പലസ്തീന്‍ ഈ പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയും പലസ്തീനും വിവിധ കരാറുകളില്‍ ഒപ്പിട്ടു. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അരാഫത്തിന്റെ ശവകുടീരത്തില്‍ മോഡി പുഷ്പാര്‍ച്ചന നടത്തി.

RELATED STORIES

Share it
Top