നരേന്ദ്രമോദി രാജ്യത്തെ കൊള്ളയടിച്ചു: കെ സുധാകരന്‍

കണ്ണൂര്‍: മുപ്പതിനായിരം കോടി രൂപയുടെ കുംഭകോണം നടത്താന്‍ അംബാനിക്ക് കൂട്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റഫേല്‍ ഇടപാടിലൂടെ ഇന്ത്യയെ കൊള്ളയടിച്ചതായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. റഫേല്‍ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം കോര്‍ണറില്‍ ഡിസിസി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊളളയടിക്കുക എന്നത് മോദിയുടെ പതിവുരീതിയായി മാറി. േനാട്ട് നിരോധനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മോദിക്കും ബിജെപിക്കും പണമുണ്ടാക്കാനുള്ള ഏര്‍പ്പാടായിരുന്നു. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കൂറുമാറാന്‍ കൊടുക്കുന്ന കോടികള്‍ ബിജെപി ഉണ്ടാക്കുന്നത് ഈ രീതിയിലാണ്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാവശ്യമായ ഫണ്ട് കണ്ടെത്താനാണ് മോദി രാജ്യത്തെ കൊള്ളയടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, കെ സുരേന്ദ്രന്‍, വി എ നാരായണന്‍, സജീവ് ജോസഫ്, സുമ ബാലകൃഷ്ണന്‍, എ ഡി മുസ്തഫ, ബെന്നി തോമസ് സംസാരിച്ചു.

RELATED STORIES

Share it
Top