നരേന്ദ്രമോദി പറയുന്ന ആധുനികത തട്ടിപ്പ് : ഐഎന്‍ടിയുസിഎരുമേലി: നരേന്ദ്രമോദി പറയുന്ന ആധുനികത തട്ടിപ്പാണെന്നും യഥാര്‍ത്ഥ ഡിജിറ്റല്‍ ഇന്ത്യയ്ക്കു സാങ്കേതിക വിപ്ലവത്തിലൂടെ തുടക്കമിട്ടത് അന്തരിച്ച പ്രധാനമന്തി രാജീവ്ഗാന്ധിയാണെന്നും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ പറഞ്ഞു. എരുമേലിയില്‍ സങ്കടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുമരംപാറയില്‍ നിന്ന് എരുമേലിയിലേയ്ക്കു നടത്തിയ രാജീവ്ഗാന്ധി ഛായാചിത്ര പദയാത്രയ്ക്ക് ശേഷമായിരുന്നു സമ്മേളനം. സെബാസ്റ്റ്യന്‍ കുത്തുകല്ലുങ്കല്‍ നഗറില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, ഐഎന്‍ടിയുസി പൂഞ്ഞാര്‍ റീജിയനല്‍ പ്രസിഡന്റ് നാസര്‍ പനച്ചി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റുമാരായ സലീം കണ്ണങ്കര, ജോണ്‍സണ്‍ പുന്നമൂട്ടില്‍, കോണ്‍ഗ്രസ് മുന്‍ബ്ലോക്ക് പ്രസിഡന്റുമാരായ വി എസ് ഷുക്കൂര്‍, ലാല്‍ എബ്രഹാം, കണമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ ജെ ചാക്കോ, ബിനു നിരപ്പേല്‍, ഇല്ല്യാസ് പതാല്‍പുരയിടം, രഞ്ജിത് കടക്കയം, വിശ്വഭരന്‍ പറപ്പള്ളിയില്‍ സംസാരിച്ചു.

RELATED STORIES

Share it
Top