നരേന്ദ്രമോദിയുടെ നയങ്ങള്‍ ചാണക്യന്റേതിന് തുല്യം-അമിത് ഷാ

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ ചാണക്യന്റേതിന് തുല്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചാണക്യന്‍ ഉദ്‌ബോധിച്ചത് ഒരു ഭരണാധികാരി തന്റെ രാജ്യത്തെ അവസാനത്തെയാളെയും വികസനമെന്ന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുമെന്നാണ്.അതാണ് മോദിയും നടപ്പാക്കുന്നത്. അതിന് ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ മുദ്രാവാക്യമായ 'സബ് കാ സാത് സബ് കാ വികാസ്' എന്നത്.ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ചാണക്യന്റെ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.2,300 വര്‍ഷങ്ങള്‍ക്കുമുന്‍പേ ചാണക്യന്‍ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ തത്വചിന്തകള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്നും പറഞ്ഞ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

RELATED STORIES

Share it
Top