നരിക്കോട്ടുമല ക്വാറികളില്‍ മിന്നല്‍പ്പരിശോധനപാനൂര്‍: നരിക്കോട്ടുമല, പൊയ്‌ലൂര്‍, പൊടിക്കളം ഭാഗത്തെ ക്വാറികളില്‍ റവന്യു സംഘത്തിന്റെ മിന്നല്‍ പരിശോധന. നാലു എക്‌സ്‌കവേറ്ററുകളും ആറ് കംപ്രസറുകളും കണ്ടെടുത്തു. തലശ്ശേരി തഹസില്‍ദാര്‍ ഹരിദാസന്‍ ബാലേരിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് ക്വാറികളില്‍ നിന്നു ഇത്രയും നിര്‍മാണസാമഗ്രികള്‍ കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിലെത്തിയ സംഘം നാല് കിലോമീറ്ററോളം നടന്നാണ് കുന്നിന്‍മുകളിലെ ക്വാറിയിലെത്തിയത്. എന്നാല്‍ യാത്രാമധ്യേ റവന്യു സംഘത്തെ തിരിച്ചറിഞ്ഞവര്‍ സ്ഥലത്തെ ക്വാറിയിലെ തൊഴിലാളികള്‍ക്ക് വിവരം കൈമാറി. ഇതേത്തുടര്‍ന്ന് വാഹനങ്ങളും നിര്‍മാണ സാമഗ്രികളും ഉപേക്ഷിച്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. എക്‌സ്‌കവേറ്ററിന്റെ താക്കോ ല്‍ ലഭിക്കാത്തതിനാല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനാവാതെ റവന്യു സംഘം മടങ്ങി. ഇത് സംബന്ധിച്ച റിപോര്‍ട്ട് ജില്ലാ കലക്്ടര്‍ക്ക് കൈമാറുമെന്ന് തഹസില്‍ദാര്‍ ഹരിദാസന്‍ ബാലേരി പറഞ്ഞു.

RELATED STORIES

Share it
Top