നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പകല്‍ വീട് നോക്കുകുത്തിയായി

നരിക്കുനി: ഗ്രാമപ്പഞ്ചായത്തിനുകീഴില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പകല്‍വീട് നോക്കു കുത്തിയായി.  ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം കഴിഞ്ഞിട്ടും വീട്്്് അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം നിര്‍മിച്ചു എന്നല്ലാതെ മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. പകല്‍ വീടിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ട് അനുവദിച്ചിട്ടേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1ന് കാരാട്ട് റസാഖ് എംഎല്‍എ ആണ് ‘സംഗമം’ എന്ന പേരിലുള്ള പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പകല്‍ വീട് തുറന്നു കൊടുക്കാത്തതില്‍ നരിക്കുനി പഞ്ചായത്ത് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു.   വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കെട്ടിടം ഉടന്‍ വിട്ടു നല്‍കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കെ കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി എം മുഹമ്മദ്, ഒ മുഹമ്മദ്, ഇ കെ നാരായണന്‍ കുട്ടി നായര്‍, എ അബ്ദുല്ല, കെ വി പാര്‍വതി, സാവിത്രി അമ്മ, ലോഹിതാക്ഷന്‍ സംസാരിച്ചു.

RELATED STORIES

Share it
Top