നരനായാട്ട് നടത്തിയ പോലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണംഅമ്പലപ്പുഴ: പുതുവൈപ്പില്‍ വൃദ്ധരും കുട്ടികളും ഉള്‍പ്പടെയുള്ള തീരദേശ ജനതക്കുനേരെ നരനായാട്ട് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തണമെന്ന് കേരളാ പ്രദേശ് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ കെ ബേബി ആവശ്യപ്പെട്ടു. മന്ത്രി പദവിയിലുള്ളവര്‍ ചിലര്‍ പോലിസ് നടപടിയെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. തീവ്രവാദ പ്രചരണം നടത്തി ഐഒസിയെ സഹായിക്കാനുള്ള പരിശ്രമം പോലിസ് തുടരുകയാണ്. പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഒരു സമൂഹം ഒന്നാകെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ജനവാസ കേന്ദ്രമല്ലാത്ത മറ്റുസ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിന് ഐഒസി തയ്യാറാകണമെന്നും ഇതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാത്ത പക്ഷം സംസ്ഥാന വ്യാപകമായി തീരപ്രദേശത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എ കെ ബേബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top