നരണിപ്പുഴ തോണി അപകടംനഷ്ടപരിഹാരം ഇതുവരെപ്രഖ്യാപിച്ചില്ല

പൊന്നാനി: നരണിപ്പുഴയില്‍ തോണി മറിഞ്ഞ് ആറുപേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങളോട് സര്‍ക്കാറിന്റെ അവഗണന. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഇനിയും പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദുരന്തത്തില്‍ മരണപ്പെട്ടവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുസംബന്ധമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദുരന്തത്തില്‍ ഇരയായവരെയും ബന്ധുക്കളെയും കാണാന്‍ അഞ്ചിലധികം മന്ത്രിമാരും വിവിധ ജനപ്രതിനിധികളും എത്തിയിരുന്നു. എത്തിയവരെല്ലാം ആശ്വാസ വാക്കുകള്‍ പറഞ്ഞൊഴിയുകയും ചെയ്തു. എന്നാല്‍, കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം 26 നാണ് നരണിപ്പുഴയില്‍ തോണി മറിഞ്ഞ്  കുട്ടികള്‍ മരിച്ചത്. മരിച്ചവരില്‍ നാലു പേര്‍ ഒരു കുടുംത്തിലുള്ളവരും മറ്റുള്ളവര്‍ അയല്‍വാസികളും ബന്ധുക്കളുമായിരുന്നു.

RELATED STORIES

Share it
Top