നരണിപ്പുഴ അപകടം: സഹായം വൈകിപ്പിക്കുന്നത് അനീതിയെന്ന് ഉമ്മന്‍ ചാണ്ടി

ചങ്ങരംകുളം: നരണിപ്പുഴയി ല്‍ തോണി ദുരന്തത്തിലെ കുടുംബങ്ങള്‍ക്ക് സഹായ ധനം വൈകിപ്പിക്കുന്നത് അനീതിയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ദനകുടുംബത്തിലെ കുട്ടികളാണ് മരണപ്പെട്ടത് ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ മുന്‍ കാല സര്‍ക്കാരുകള്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നല്‍കാതിരുന്നത് കടുത്ത അനീതിയാണെന്നും സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഖജനാവിലെ പണം ചെലവഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി പറഞ്ഞു. കുടുംബ സംഗമം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നാഹിര്‍ ആലുങ്ങല്‍, ഡിസിസി പ്രസി. വി വി പ്രകാശ്, പി ടി അജയ് മോഹന്‍, സിദ്ദിഖ് പന്താവൂര്‍, അര്യാടന്‍ ഷൗക്കത്ത്, എ എം രോഹിത്ത്, ഷംസു കല്ലാട്ടേല്‍, വി വി മുഹമ്മദ് നവാസ്, വി ഉണ്ണികൃഷ്ണന്‍, ഉമ്മര്‍ കുളങ്ങര, ശാന്തിനി രവീന്ദ്രന്‍, കെ സി സുരേന്ദ്രന്‍, രമേഷന്‍ ചേലക്കടവ്  സംസാരിച്ചു.

RELATED STORIES

Share it
Top