നയി മന്‍സില്‍ പദ്ധതി സംസ്ഥാനത്ത് ആദ്യമായി തെക്കേപ്പുറത്ത്

കുറ്റിച്ചിറ: ന്യുനപക്ഷ സമുദായത്തിന് ഔപചാരിക വിദ്യാഭ്യാസം നല്‍കി മുഖ്യധാരാ ഉപജീവനോപാധികളിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ ആവിഷ്‌ക്കരിച്ച നയിമന്‍സില്‍ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്നത് തെക്കേപ്പുറത്ത്. പ്രദേശത്ത് കൂട്ടായ സഹകരണത്തിലൂടെ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ യുവസാഹിതീ സമാജം ഹാളില്‍ ചേര്‍ന്ന വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഇതിനായി ജൂണ്‍ 24 നകം സന്നദ്ധ സംഘടന പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വീടുവിടാന്തരം കയറിയിറങ്ങി പഠിതാക്കളെ കണ്ടെത്തും. ജൂലൈ ആദ്യവാരം കുറ്റിച്ചിറ, കുണ്ടുങ്ങല്‍ എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യോഗം തീരുമാനിച്ചത്.
തെക്കേപ്പുറം ശബ്ദം കൂട്ടായ്മയുടെ വിദ്യാഭ്യാസ വിംഗായ എംഇടിഎസ്്്, വൈജിസി  ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് തെക്കേപ്പുറത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  കെ വി സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റജ്‌വ കമാല്‍, ഉമര്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഇ വി ഉസ്മാന്‍ കോയ, എം പി കോയട്ടി, സി കുഞ്ഞാതു കോയ, സി വി കാബില്‍,  ഐ പി ഉസ്മാന്‍ കോയ സംസാരിച്ചു.

RELATED STORIES

Share it
Top