നയന പൂജാരി വധം : മൂന്നു പ്രതികള്‍ക്ക് വധശിക്ഷപൂനെ: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ നയന പൂജാരി (28) യെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. പൂനെ പ്രത്യേക കോടതി ജഡ്ജി എല്‍ എല്‍ യാങ്കറാണ് യോഗേഷ് റൗട്ട്, മഹേഷ് ഠാക്കൂര്‍, വിശ്വാസ് കദം എന്നിവര്‍ക്ക് എട്ടുവര്‍ഷത്തിനു ശേഷം വധശിക്ഷ വിധിച്ചത്.ഖരാദിയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന നയന പൂജാരിയെ 2009 ഒക്ടോബര്‍ ഏഴിനായിരുന്നു പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാല് പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ പിന്നീട് മാപ്പുസാക്ഷിയായി. തട്ടിക്കൊണ്ടു പോവല്‍, കൂട്ടമാനഭംഗം, കൊലപാതകം, കവര്‍ച്ച കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.

RELATED STORIES

Share it
Top