നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍, ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ

മുസാഫിര്‍നഗര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ. നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ ആണെന്നും അതിനര്‍ത്ഥം ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നുമാണ് സൈനിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സൈനിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.അറുപതുപേരുടെ മരണത്തിനിടയാക്കിയ മുസഫിര്‍ നഗര്‍ കലാപം നടന്നിടത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൈനി. താന്‍ ഉറച്ച ഹിന്ദുമത വിശ്വാസിയാണെന്നും, നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നതെന്നും സൈനി പറഞ്ഞു. എന്നാല്‍ ഇന്ന്  വേര്‍തിരിവില്ലാതെ എല്ലാവരും രാജ്യത്തില്‍ ഗുണങ്ങളനുഭവിക്കുന്നുണ്ട്. മുന്‍ സര്‍ക്കാരുകള്‍ മുസ്‌ലിങ്ങള്‍ക്ക് കുടുതല്‍ പരിഗണന നല്‍കിയതാണ് രാജ്യത്ത് ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് സൈനി ആരോപിച്ചത്.

മുമ്പും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വിവാദങ്ങളില്‍പ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

RELATED STORIES

Share it
Top