നമ്പി നാരായണന് 50 ലക്ഷം ഇന്ന് കൈമാറും

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതി വിധിപ്രകാരം മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്നു കൈമാറും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. കഴിഞ്ഞമാസം നടന്ന മന്ത്രിസഭായോഗത്തിലാണ് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചത്. കേസന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ജെയിന്‍ സമിതിയിലേക്ക് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ വി എസ് സെന്തിലിനെ അംഗമായി മന്ത്രിസഭ നാമനിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top