നമോ ആപ് ആവശ്യപ്പെടുന്നത് 22 അടിസ്ഥാന വിവരങ്ങള്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ അഡ്രസ്, ലിംഗം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണം നേരിടുന്ന “'നമോ ആപ്'’ ഉപയോക്താക്കളില്‍ നിന്നു തേടുന്നത് 22 വ്യക്തിഗത വിവരങ്ങള്‍. ആപ്പിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഉപകരണ വിവരങ്ങള്‍, സ്ഥലം, ബന്ധങ്ങള്‍, മൈക്രോഫോണ്‍, കാമറ ഉള്‍പ്പെടെയുള്ള ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളാണ് നമോ ആപ് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും പിഎംഒ ഇന്ത്യയുടെയും ആപ്പുകള്‍ 14 വ്യക്തിഗത വിവരങ്ങള്‍ മാത്രം ആവശ്യപ്പെടുമ്പോഴാണ് നമോ ആപ് ഇത്രയധികം വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, നരേന്ദ്രമോദി മൊബൈല്‍ ആപ്ലിക്കേഷനെതിരേയുള്ള ആരോപണങ്ങള്‍ എന്‍ഡിടിവി സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ അഡ്രസ്, ലിംഗം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ശി.ം്വൃസ.േരീാ എന്ന വെബ്‌സൈറ്റിലേക്ക് അയക്കുന്നുണ്ടെന്നും ഉപയോക്താവിനെ യാതൊരുവിധത്തിലും ഇക്കാര്യം അറിയിക്കുന്നില്ലെന്നും എന്‍ഡിടിവി റിപോര്‍ട്ടില്‍ പറയുന്നു.  വിസ്‌റോക്കറ്റ് ഐന്‍സി എന്ന കാലഫോര്‍ണിയന്‍ രജിസ്‌ട്രേഷനുള്ള ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ശി.ം്വൃസ.േരീാ എന്ന യുആര്‍എല്‍. ക്ലെവര്‍ ടാപ്പ് എന്ന അമേരിക്കന്‍ കമ്പനി ആരംഭിച്ച ഡാറ്റാ അനലറ്റിക്‌സ് സ്ഥാപനമാണിത്. നരേന്ദ്രമോദി ആപ്പിലെ വിവരങ്ങള്‍ ക്ലെവര്‍ ടാപ്പിന്റെ മുംബൈയിലുള്ള സെര്‍വറിലേക്കാണ് അയക്കുന്നതെന്നും എന്‍ഡിടിവി റിപോര്‍ട്ടില്‍ പറയുന്നു. 2013ല്‍ മൂന്ന് ഇന്ത്യക്കാര്‍ ചേര്‍ന്നാണ് ക്ലെവര്‍ ടാപ്പ് ആരംഭിച്ചത്. അമേരിക്കയില്‍ നിരവധി നഗരങ്ങളില്‍ ഈ സ്ഥാപനത്തിന് ശാഖകളുണ്ട്. ഇന്ത്യയില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ട്. എല്ലിയോട്ട് അല്‍ഡേഴ്‌സണ്‍ എന്ന സൈബര്‍ സുരക്ഷാ ഗവേഷകനാണ് നമോ ആപ് എന്നറിയപ്പെടുന്ന നരേന്ദ്രമോദി ആപ് അനധികൃതമായി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി—ക്ക് നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. അതേസമയം, സോഷ്യല്‍ മീഡിയാ വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന ആരോപണം ബിജെപി നേതൃത്വം സമ്മതിച്ചു.
അതേസമയം, വിവരങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലി ബിജെപിക്കെതിരേ ആക്രമണം ശക്തമാക്കിയ കോണ്‍ഗ്രസ് തങ്ങളുടെ ആപ്പായ “വിത് ഐഎന്‍സി ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആപ്പ് വഴി അംഗത്വമെടുക്കുന്നത് നിലവില്‍ നിര്‍ത്തിയെന്നും തങ്ങളുടെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ തുടരുമെന്നും പാര്‍ട്ടി സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ അറിയിച്ചു. വിത് ഐഎന്‍സി ആപ്പിന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്നും വിവരങ്ങള്‍ ചോര്‍ത്തി സിംഗപ്പൂര്‍ കമ്പനിക്ക് നല്‍കുകയാണെന്നും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

RELATED STORIES

Share it
Top