നബിദിന സന്ദേശ റാലിയും സമ്മേളനവുംഇന്ന്

താഴത്തങ്ങാടിയില്‍കോട്ടയം: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരളാ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കോട്ടയം താലൂക്കിലെ ജമാഅത്തുകള്‍ സംയുക്തമായി ഇന്നു നബിദിന റാലിയും സമ്മേളനവും താഴത്തങ്ങാടിയില്‍ നടക്കും. വൈകീട്ട് നാലിന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍ നിന്ന് ഇല്ലിക്കല്‍ കവല വരെ  ഇമാമീങ്ങളും മഹല്ല് ഭാരവാഹികളും നേതൃത്വം നല്‍കുന്ന റാലി നടക്കും. വൈകീട്ട് അഞ്ചിന് ഇല്ലിക്കല്‍ കവലയില്‍ നടക്കുന്ന മാനവ മൈത്രിസംഗമം താഴത്തങ്ങാടി ജുമമസ്ജിദ് ചീഫ് ഇമാം അല്‍ഹാഫിസ് സിറാജുദ്ദീന്‍ അല്‍ഹസനി ഉദ്ഘാടനം ചെയ്യും കെഎസ്എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിക്കും. കിളിരൂര്‍കുന്ന് മേല്‍ശാന്തി ദാസ് ഭട്ടതിരിപ്പാട്, കോട്ടയം വലിയ പള്ളി വികാരി ഫാദര്‍ മോനായി ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.കോട്ടയം താലൂക്കില്‍ 29 വര്‍ഷമായി മദ്‌റസാ അധ്യാപന രംഗത്തുള്ള തിരുനക്കര താജ്പള്ളിയിലെ അധ്യാപകന്‍ ഇസ്മായില്‍ ഉസ്താദിനെ ആദരിക്കും. മുത്ത്‌നബി മാനവിക മാതൃക എന്ന പ്രമേയത്തെ ആസ്പദമാക്കി യൂനുസ് സഖാഫി മലപ്പുറം നബിദിന സന്ദേശം നല്‍കും. യോഗത്തില്‍ തിരുനക്കര പുത്തന്‍പള്ളി ഇമാം ത്വാഹാ മൗലവി, പ്രസിഡന്റ് അബുസ്വാലിഹ്, താജ് ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, കുമ്മനം ജുമ മസ്ജിദ് ഇമാം അബ്ദുല്‍ റഷീദ്  മന്നാനി, താഴത്തങ്ങാടി ജുമ മസ്ജിദ് പ്രസിഡന്റ് അഡ്വ. നവാബ് മുല്ലാടം, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സിയാദ് അഹ്‌സനി, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് അനസ് മദനി. ചെങ്ങളം ജുമാ മസ്ജിദ് ഇമാം ഷമീര്‍ സഖാഫി, കാഞ്ഞിരം ജുമ മസ്ജിദ് ഇമാം അനസ് അല്‍ഹസനി, പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കൊച്ചുകാഞ്ഞിരം, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരിം, കോട്ടയം നഗരസഭാ അംഗം കുഞ്ഞുമോന്‍ കെ മേത്തര്‍, തിരുവാര്‍പ്പ് ജുമ മസ്ജിദ് ഇമാം അമീറുല്‍ അമാനി, തിരുവാതുക്കല്‍ ജുമ മസ്ജിദ് ഇമാം  കുഞ്ഞുമൊയ്തീന്‍ മുസ്‌ലിയാര്‍, വെട്ടിക്കാട് ഇമാം നവാസ് സഖാഫി, ലബീബ് അസ്ഹരി, ഇല്ലിക്കല്‍ ജുമ മസ്ജിദ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് കൊടുവത്ര സംസാരിക്കും. ഇതു സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ നവാസ് എ ഖാദര്‍, ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ ഇല്ലിക്കല്‍ അറിയിച്ചു.

RELATED STORIES

Share it
Top