നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും: ഇ ടി മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി: കടുത്ത ജലക്ഷാമം നേരിടുന്ന നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. നന്നമ്പ്ര ഗ്രാമ പ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലുണ്ടി പുഴയില്‍ നിന്നും വെള്ളമെത്തിച്ച് ഒരോ വീടുകളിലേക്കും എത്തിക്കുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് 60 സെന്റ് ഭൂമിയോളം നന്നമ്പ്രയില്‍ കണ്ടെത്തേണ്ടതുണ്ട്. ഭൂമി ലഭ്യമായാല്‍ പദ്ധതിക്കാവശ്യമായ പണം എംപിക്കും എംഎല്‍എക്കും അനുവദിക്കാനാകുമെന്നും ഇ ടി പറഞ്ഞു.
നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം സ്ഥല പരിമിധി ചൂണ്ടിക്കാട്ടിയതോടെ ശുദ്ധീകരണ പ്ലാന്റ് വയലുകളില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും അത് കണ്ടെത്തുന്നതിന് വേണ്ടി സംയുക്ത പരിശോധന നടത്തുന്നതിനും യോഗം തീരുമാനിച്ചു.
വയലിലെ സ്ഥലപരിശോധനക്ക് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും യോഗം ചുമതലപ്പെടുത്തി.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ, സ്ഥിര സമിതി അധ്യക്ഷരായ ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, പഞ്ചായത്തംഗങ്ങളായ എം പി മുഹമ്മദ് ഹസ്സന്‍, പി ഷമീര്‍, കെ കെ സൈതലവി, കെ ഹഫ്‌സത്ത്, പി ചന്ദ്രന്‍, പി വി ഫാത്തിമ, കെ പി മറിയാമു, ഒ സുഹ്‌റ, വി കെ. ഷമീന, കെ പി ഹൈദ്രോസ് കോയ തങ്ങള്‍, കെ പ്രഭാകരന്‍, കെ കെ റസാഖ് ഹാജി, കെ കുഞ്ഞിമരക്കാര്‍, യു എ റസാഖ്, യു കെ മുസ്തഫ, ജലവിഭവ വകുപ്പ് ഇദ്യോഗസ്ഥരായ എം കെ ശ്രീജിത്ത്, വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ അജ്മല്‍, പരപ്പനങ്ങാടി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി ടി അബ്ദുറഹ്മാന്‍, മലപ്പുറം വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ കെ യൂസഫ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി കെ അഹമ്മദ് റഷീദ്, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഓഫീസര്‍ ടി പി ഹൈദറലി, ജലനിധി ടെക്‌നിക്കല്‍ ഓഫിസര്‍ എന്‍ ഹംസ സംസാരിച്ചു.

RELATED STORIES

Share it
Top