നന്തന്‍കോട് കൂട്ടക്കൊല: കേഡലിന് വിചാരണനേരിടാനാകില്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ട്തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപോര്‍ട്ട് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേഡലിനെ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിക്കണമെന്ന പോലിസിന്റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേഡലിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ ആവശ്യമുണ്ടെന്നും മെഡിക്കല്‍സംഘം വ്യക്തമാക്കി. കേഡലിന്റെ മനോനില പരിശോധിച്ച ഡോക്ടറോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ ജീന്‍സണ്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിനുശേഷം നാടുവിട്ട കേഡല്‍ ജീന്‍സണ്‍ തിരിച്ചെത്തിയപ്പോള്‍ പിടിയിലാകുകയായിരുന്നു.

RELATED STORIES

Share it
Top