നനഞ്ഞ പടക്കമായി ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍

കോഴിക്കോട്: ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കമായി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.എന്നാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുള്ളവ സര്‍വീസ് നടത്തുകയും ആളുകള്‍ ജോലിപോവുകയും ചെയ്തു. കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകളും കെഎസ്ആര്‍ടിസി അധികൃതരും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയും നേരത്തെ അറിയിച്ചിരുന്നു.പ്രധാന ഹൈന്ദവ സംഘടനകളും ഹര്‍ത്താലിനെ തളളിക്കളഞ്ഞിരുന്നു.

RELATED STORIES

Share it
Top