നദീ സംയോജനം : രജനീകാന്ത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് പി അയ്യാകണ്ണിന്റെ നേതൃത്വത്തിലുള്ള 16 അംഗ കര്‍ഷക പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. നദികളെ സംയോജിപ്പിക്കാനുള്ള ഇവരുടെ ആവശ്യത്തെ രജനീകാന്ത് പിന്തുണയ്ക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. തന്റെ ആരാധകരോട് യുദ്ധത്തിനു സജ്ജരാവാന്‍ ആഹ്വാനം ചെയ്ത താരം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണെന്ന സൂചനയെ ബലപ്പെടുത്തുന്നതായാണ് വിവരം. നദീസംയോജനത്തിനായുള്ള ഹരജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കുമെന്നും ഇതിലേക്കായി ഒരു കോടി രൂപ സംഭാവന നല്‍കുമെന്നും രജനീകാന്ത് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top