നദികള്‍ സംരക്ഷിക്കേണ്ടത് കല്‍ക്കെട്ടുകള്‍ കെട്ടിയല്ല: മന്ത്രി മാത്യു ടി തോമസ്‌

കോഴഞ്ചേരി: നദികള്‍ സംരക്ഷിക്കേണ്ടത് കല്‍ക്കെട്ടുകള്‍ കെട്ടിയല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. മാരാമണ്‍ കണ്‍വന്‍ഷന് മുന്നോടിയായി നടത്തിയ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദിയുടെ വശങ്ങളില്‍ കണ്ടല്‍ക്കാടുകളും മരങ്ങളും മുളയും മറ്റും വളര്‍ത്തിയാണ് സംരക്ഷിക്കേണ്ടത്. സുസ്ഥിര വികസനമെന്നത് നിലവിലുള്ളതിനെ പരിപോഷിപ്പിക്കുന്നതാകണം. ഇതിനോടൊപ്പം നദികള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കൊലകുറ്റത്തിന് തുല്യമായ കേസ് എടുക്കണം. ജലസ്രോതസുകള്‍ സംരക്ഷിക്കുന്ന സമ്പ്രദായം ജീവിതശീലമായിത്തീരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ത്തോമ്മാ സഭ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം കൊറ്റനാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ വര്‍ഗീസ് സി തോമസ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, സഞ്ചാര സെക്രട്ടറി റവ. സാമുവല്‍ സന്തോഷം, ജോസ് പി വയയ്ക്കല്‍, അനില്‍ ടി ഫിലിപ്, സി വി വര്‍ഗീസ്, സഭാ ട്രസ്റ്റി പി പി  അച്ചന്‍കുഞ്ഞ്, വര്‍ഗീസ് ജോസഫ്, അനീഷ് കുന്നപ്പുഴ സംസാരിച്ചു.

RELATED STORIES

Share it
Top