നദികളിലെ ജലനിരപ്പ് ഉയര്‍ന്നു; 10 തീവണ്ടികള്‍ ഇന്നലെ റദ്ദാക്കി

കോട്ടയം: കോട്ടയം-ഏറ്റുമാനൂര്‍ സെക്ഷനില്‍ റെയില്‍ പാളം കടന്നുപോവുന്ന ഭാഗത്തെ നദികളിലെ ജലനിരപ്പ് കനത്തമഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന 10 തീവണ്ടികളുടെ ഇന്നലത്തെ സര്‍വീസ് റെയില്‍വേ റദ്ദാക്കി.
തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം  മെമു, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുള്ള ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുള്ള പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് ഇന്നലെ റദ്ദു ചെയ്തത്.

RELATED STORIES

Share it
Top