നദാലും ജോക്കോവിച്ചും ക്വാര്‍ട്ടറില്‍
പാരീസ്: കുഞ്ഞിന് ജന്‍മം നല്‍കിയ ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ 23 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പരിക്ക് മൂലം പിന്‍മാറിയതോടെ മുന്‍ ചാംപ്യ മരിയ ഷറപ്പോവ ഫ്രഞ്ച് ഓപണിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഉത്തേജക വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം വിലക്കിലായിരുന്ന ഷറപ്പോവയും   വില്യംസും തമ്മില്‍ മികച്ച പോര് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ നല്‍കി മല്‍സരത്തിന് മുമ്പ് തന്നെ സെറീന പിന്‍മാറുകയായിരുന്നു ഇതോടെയാണ് ഷറപ്പോവ ക്വാര്‍ട്ടറില്‍ കടന്നത്.
പുരുഷ സിംഗിള്‍സില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും ക്വാര്‍ട്ടറില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ 70ാം നമ്പര്‍ താരം മാക്‌സ്മില്യന്‍ മെര്‍ട്ടറെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-2,7-6. നാലാം റൗണ്ടില്‍ ലോക അഞ്ചാം നമ്പര്‍ താരം ഗ്രിഗറി ദിമിത്രോവിനെ അട്ടിമറിച്ച ലോക 35ാം നമ്പര്‍ താരം ഫെര്‍മാണ്ടോ വെര്‍ഡാസ്‌കോയെയാണ് ജോക്കോവിച്ച് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-3,6-4,6-2. ക്വാര്‍ട്ടറില്‍ നദാല്‍ 11ാം സീഡ് ഷ്വാര്‍ട്‌സ്മനെയും ജോക്കോവിച്ച് സീഡില്ലാ താരം മാര്‍ക്കോ കെച്ചിനാറ്റോയെയും നേരിടും.
എന്നാല്‍ മറ്റൊരു വനിതാ സിംഗിള്‍സില്‍ നിലവിലെ ലോക രണ്ടാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കി അട്ടിമറി പരാജയം നേരിട്ടു. ലോക 14ാം നമ്പര്‍ റഷ്യന്‍ താരം ദരിയ കസത്കീന വോസ്‌നിയാക്കിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 7-6,6-3. ക്വാര്‍ട്ടറില്‍ സ്ലൊവാനി സ്റ്റീഫന്‍സാണ് കസത്കീനയുടെ എതിരാളി. വനിതാ സിംഗിള്‍സിലെ മറ്റ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപും ലോക 12ാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറും ക്വാര്‍ട്ടിറില്‍ കടന്നിട്ടുണ്ട്. കെര്‍ബല്‍ ലോക ഏഴാം നമ്പര്‍ താരം കരോളിന ഗാര്‍ഷ്യയെ 6-2,6-3ന്  പരാജയപ്പെുത്തിയപ്പോള്‍ ഹാലെപ് എലിസ മെര്‍ട്ടനെ 6-2,6-1 നാണ് തോല്‍പ്പിച്ചത്.

RELATED STORIES

Share it
Top