നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലില്‍

[caption id="attachment_398756" align="alignnone" width="550"] ലണ്ടന്‍: നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. വെള്ളിയാഴ്ച രാത്രി ആരംഭിച്ച രണ്ടാം സെമി സാങ്കേതിക പ്രശ്‌നം മൂലം ഇന്നലെ പുനരാരംഭിച്ചു. തുടര്‍ന്ന് അഞ്ച് സെറ്റ് നീണ്ട ഈ മല്‍സരങ്ങള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റിന്റെ രണ്ടാം സീഡും രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടത്തിനവകാശിയുമായ നദാലിനെ മുന്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-4, 3-6, 7-6,3-6,10-8. ഒന്നാം സെറ്റും മൂന്നാം സെറ്റും ജോക്കോവിച്ചും രണ്ടും നാലും നദാലും സ്വന്തമാക്കിയതോടെ അവസാന സെറ്റ് ഇരു താരങ്ങളുടെയും ഫൈനല്‍ പ്രതീക്ഷയായി. എന്നാല്‍ ഈ സെറ്റില്‍ ഇരുവരും തുല്യ ശക്തികളെപ്പോലെ പോരാട്ടം തുടര്‍ന്നപ്പോള്‍ സെറ്റ് 8-8ന്റെ സമനിലയില്‍. എന്നാല്‍ തുടര്‍ച്ചയായി അടുത്ത രണ്ട് പോയിന്റ് നേടി ജോക്കോവിച്ച് ഫൈനല്‍ ടിക്കറ്റെടുക്കുകയും ചെയ്തു. ഈ പോരാട്ടം അഞ്ച് മണിക്കൂറും 21 മിനിറ്റും നീണ്ടു. അമേരിക്കയുടെ ജോണ്‍ ഇസ്‌നറിനെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി. അഞ്ച് സെറ്റ് ദൈര്‍ഘ്യമേറിയ  മല്‍സരത്തിനൊടുവിലാണ് ആന്‍ഡേഴ്‌സന്‍ ഇസ്‌നറെ പരാജയപ്പെടുത്തി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌കോര്‍ 7-6, 6-7, 6-7, 6-4, 26-24.[/caption]

RELATED STORIES

Share it
Top