നടുവനാട് ആര്‍എസ്എസ് നേതാവിന്റെ വീടിനു ബോംബേറ്

ഉരുവച്ചാല്‍: നടുവനാട് കൊട്ടുര്‍ ഞാലില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ആര്‍എസ്എസ് നടുവനാട് മണ്ഡല്‍ ശാരീരീക് ശിക്ഷക് പ്രമുഖ് എന്‍ കെ ജിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ രണ്ട് ജനല്‍ചില്ല് തകരുകയും വീടിന്റെ തേപ്പ് ഇളകുകയും ചെയ്തു. ജിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം എട്ടിന് നടക്കുന്നതിനാല്‍ വീടിന്റെ നവീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. സംഭവസ്ഥലത്തുനിന്ന് പോലിസ് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മട്ടന്നൂര്‍ പോലിസ് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top