നടുറോഡില്‍ 14കാരിയെ പീഡിപ്പിച്ചു

ബിഹാര്‍: ബിഹാറിലെ ജഹാനാബാദ് ജില്ലയില്‍ നടുറോഡില്‍ 14കാരിക്ക് പീഡനം. പെണ്‍കുട്ടിയെ എട്ടു യുവാക്കള്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വസ്ത്രം വലിച്ചുകീറുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തവരോടു പെ ണ്‍കുട്ടി ആര്‍ത്തുകരഞ്ഞ് അപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പെ ണ്‍കുട്ടി കരയുമ്പോള്‍ യുവാക്കള്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായും വീഡിയോയിലുണ്ട്. വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതു ജഹനാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നു പോലിസ് കണ്ടെത്തി. തുടര്‍ന്ന് അക്രമികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.
അമര്‍കുമാര്‍ (18), ദീപക് കുമാര്‍ (18), സുനില്‍കുമാര്‍ (18) എന്നിവരും ഒരു 14 വയസ്സുകാരനുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യത്തിന്റെ സഹായത്തോടെയാണു പ്രതികളെ കണ്ടെത്താനായതെന്നു പോലിസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യ വിഭാഗത്തോട് ആവശ്യപ്പെട്ട് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് നീക്കംചെയ്തതായി പട്‌ന സോണല്‍ ഐജി അറിയിച്ചു.

RELATED STORIES

Share it
Top