നടുറോഡില്‍ മദ്യപാനം ; ചങ്ങനാശ്ശേരിയില്‍ സാമൂഹിക വിരുദ്ധശല്യം വര്‍ധിക്കുന്നുചങ്ങനാശ്ശേരി: ഇടവേളയ്ക്കുശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം വ്യാപകമായി. ഒപ്പം ആരെയും കൂസാതെ നടുറോഡില്‍ മദ്യപാനവും വര്‍ധിക്കുന്നു. ഒന്നും രണ്ടും നമ്പര്‍ ബസ് സ്റ്റാന്റുകള്‍, മുനിസിപ്പല്‍ ടൗണ്‍ഹാളിനു സമീപം, ടിബി റോഡില്‍ ടിബിക്കു സമീപം തുടങ്ങിയ സ്ഥലങ്ങളിലായിരു്‌നനു സാമൂഹികവിരുദ്ധര്‍ തമ്പടിച്ചിരുന്നതെങ്കില്‍ നഗരത്തിലെ മിക്ക ഇടവഴികളിലും റോഡിലും പരസ്യമായ മദ്യപാനവും ഇപ്പോള്‍ വ്യാപകമാവുകയാണ്. വേഴക്കാട്ടുചിറ കുളത്തിനു പിന്‍വശത്ത് മദ്യുപാനം നിത്യകാഴ്ചയാണ്. കൂടാതെ മാര്‍ക്കറ്റിലെ ചില വഴികളിലും കുമരങ്കരി റോഡിലും പരസ്യമദ്യപാനം കാണാനാവും. പാതയോരങ്ങളിലെ മദ്യശാലകളില്ലാതായതോടെ മദ്യം ലഭിക്കുന്നിടത്തുനിന്നും കൊണ്ടുവന്നാണ് പരസ്യമായി കുടിക്കുന്നത്. പട്ടാപ്പകല്‍പോലും നടക്കുന്ന മദ്യപാനത്തിനെതിരേ പരാതിയുമായി ആരും രംഗത്തുവരാത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാവുന്നത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താല്‍ അവരോട് തട്ടിക്കയറുന്നതും പതിവാണ്. കൂടാതെ ഈ ഭാഗ—ങ്ങളിലെല്ലാം പട്ടാപ്പകല്‍ സാമൂഹ്യവിരുദ്ധശല്യവും വ്യാപകമായിട്ടുണ്ട്. അമിതമദ്യം കഴിച്ച് നഗരത്തില്‍ കുഴഞ്ഞുവീണുകിടക്കുന്നവരെയും പലപ്പോഴും കാണാനാവും.  കാല്‍നടക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും മദ്യവും കഞ്ചാവ് വില്‍പ്പനയും വ്യാപകമാവുന്നതായ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top