നടുക്കം വിട്ടുമാറാതെ ജനം
kasim kzm2018-04-21T09:34:52+05:30
വടകര: വേനല്‍ കനത്തു, പകല്‍ സമയങ്ങളില്‍ പുറത്തേക്കിറങ്ങുന്നത്ത് കനത്ത ചൂടിലൂടെ, ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന ആശ, അപ്പോഴതാ മാനം കറുത്തിരണ്ടു വരുന്നു. ആദ്യം മഴ പെയ്തതോടെ ചൂടില്‍ നിന്നും ആശ്വാസമെന്ന് കരുതിയ നാട്ടുകാര്‍ക്ക് പിന്നീട് സങ്കടക്കടലായി. വ്യാഴായ്ച വൈകുന്നേരത്തോടെയാണ് വടകര താലൂക്കിനെ പിടിച്ചുലച്ച ശക്തമായ ചുഴലി കാറ്റും മഴയുമുണ്ടായത്.
ഏകദേശം രണ്ട് മണിക്കൂറോളം ചുഴക്കാറ്റ് ആഞ്ഞു വീശി. പിന്നീട് മരങ്ങള്‍ കടപുഴകാന്‍ തുടങ്ങി. വീടിന് മുകളില്‍ സ്ഥാപിച്ച ഓടുകളും, ഷീറ്റുകളും പാറിപറന്നു. എല്ലാം മാറിമറഞ്ഞത് നിമിഷങ്ങള്‍ക്കുള്ളിലാണ്. കിഴക്ക് നിന്നുമാണ് ചുഴലി കാറ്റ് അടിച്ചത്. തകര്‍ന്ന വീടുകള്‍ക്ക് മുറ്റത്തിരുന്ന് കരയുന്ന കണ്ണുകളുമായി ഗൃഹനാഥന്മാര്. ഒറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ സമ്പാദ്യങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെട്ട പ്രദേശമായി വടകര മാറുകയായിരുന്നു.
നഗരത്തില്‍ വിവിധ മേഖലയില്‍ ജോലിക്കായി എത്തിയവര്‍ എല്ലാം പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്താല്‍ വീടുകളിലെത്താനാവാതെ കുടുങ്ങി. പിന്നീട് ഫോണ്‍ കോളുകളാണ്. വീടുകള്‍ തകര്‍ന്ന വിവരങ്ങള്‍. പിന്നീട് കനത്ത മഴ വകവെക്കാതെ വീടുകളിലേക്ക് എത്തേണ്ട വെപ്രാളം. എന്നാല്‍ വീടുകളിലേക്ക് എത്താന്‍ കഴിയാത്ത രീതിയില്‍ റോഡുകളില്‍ സ്തംഭനം. മരങ്ങള്‍ കടപുഴകി റോഡികളിലേക്ക് വീണത് ഗതാഗതം തടസപെടുത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് വീണ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
പല വീടുകളുടെയും മേല്‍ക്കൂരയാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ തെങ്ങുകളും, മരങ്ങളും കൃത്യമായ രീതിയില്‍ വെട്ടിയിട്ട പോലെയായിരുന്നു വീടുകള്‍ക്ക് മുകളില്‍ പതിച്ചത്. ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് കാറ്റ് നാശം വിതച്ചത്. സാധാരണയായി ഒരു പ്രദേശം മാത്രമാണ് നാശം വിതക്കാറ്, എന്നാല്‍ ഇതില്‍ നിന്ന് വിത്യസ്ഥമായി വലിയൊരു പ്രദേശം തന്നെ കാറ്റില്‍ നടുങ്ങി. പലരും ഇതുപോലൊരു കാറ്റില്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.