നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് വിദേശത്ത് പോവാന്‍ അനുമതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ചലച്ചിത്ര നടന്‍ ദിലീപിനു വിദേശത്തേക്കു പോവാന്‍ കോടതി അനുമതി നല്‍കി. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിജു മേനോനാണ് ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ ദുബയ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കു പോവാന്‍ ദിലീപിന് അനുമതി നല്‍കിയത്.
വിദേശത്തു പോവുന്നതിന് അനുമതി തേടി പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി കോടതി അനുവദിക്കുകയായിരുന്നു. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. കേസില്‍ ജാമ്യം ലഭിച്ച ശേഷം രണ്ടാംതവണയാണ് ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കുന്നത്. കേസ് മെയ് 21നു വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top