നടിയെ വിമാനത്തില്‍ അപമാനിച്ച സംഭവം: പ്രതിക്കെതിരേ പോക്‌സോ ചുമത്തി

മുംബൈ: വിമാനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ബോളിവുഡ് നടിയെ അപമാനിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വ്യവസായിയായ വികാസ് സച്ച്‌നേവ് ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍ കുമ്പാരി പറഞ്ഞു. വിമാന യാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി ദുരനുഭവം വെളിപ്പെടുത്തിയ നടിയുടെ മൊഴി മുംബൈ പോലിസാണ് രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, നടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപണ വിധേയനായ വ്യവസായിയുടെ ഭാര്യ പറഞ്ഞു. അറസ്റ്റിലായ വികാസ് യാത്രാക്ഷീണം കൊണ്ട് മുന്നിലെ സീറ്റില്‍ കാല്‍വച്ച് ഉറങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞതെന്ന് ഭാര്യ അവകാശപ്പെട്ടു. മുംബൈയില്‍ വ്യവസായിയായ വികാസ് ഡല്‍ഹിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നും ഭാര്യ പറഞ്ഞു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പോലിസ് കേസെടുത്തത്. നടിയുടെ ആരോപണം തെറ്റാണ്. ഞങ്ങള്‍ പ്രണയ വിവാഹിതരായവരാണ്. 16 വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയാം, എന്റെ ഭര്‍ത്താവ് നിഷ്‌കളങ്കനാണ്. അദ്ദേഹത്തിന് നീതി ലഭിക്കണം - ഭാര്യ ദിവ്യ പറഞ്ഞു.

RELATED STORIES

Share it
Top