നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.വിചാരണ നിര്‍ത്തിവക്കാനാവശ്യപ്പെട്ടുള്ള ഹരജി പ്രത്യേകമായാണ് ദിലീപ് നല്‍കിയിരിക്കുന്നത്. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹരജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കിയിരുന്നു. പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ വിചാരണക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇരു ഹരജികളും നാളെ ഹൈക്കോടതി പരിഗണിക്കും.

RELATED STORIES

Share it
Top