നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതിയുടെ ജാമ്യഹരജി തള്ളികൊച്ചി:     നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാംപ്രതി മണികണ്ഠന്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു എന്ന കാരണം പറഞ്ഞാണ് വീണ്ടും ജാമ്യഹരജി നല്‍കിയത്. എന്നാല്‍, ഈ വാദത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കുകയും കേസില്‍ കുറ്റപത്രം നല്‍കി എന്നുള്ളത് ജാമ്യം ലഭിക്കാനുള്ള ആനുകൂല്യമല്ല.  അത്തരത്തില്‍ ജാമ്യം നല്‍കിയാല്‍ അത് മുന്‍പുള്ള മേല്‍ക്കോടതി വിധികളുടെ കടുത്ത  ലംഘനമാവും അതിനാല്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ച കോടതി മണികണ്ഠന്റെ ഹരജി തള്ളുകയും കേസ് വിചാരണ നടക്കുന്ന മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി  ഇന്ന ലെ ഉത്തരവിട്ടു.

RELATED STORIES

Share it
Top