നടിയെ ആക്രമിച്ച കേസ്: പോലീസ് ദിലീപിന്റെ മൊഴിയെടുക്കുന്നുകൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നു. മൊഴി നല്‍കുന്നതിന് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. പോലീസ് മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പോലീസ് ദിലീപിനോട് ചോദിക്കും. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. തന്നെ ചില സിനിമകളില്‍നിന്ന് ഒഴിവാക്കിയതില്‍ പിന്നില്‍ നടന്‍ ദിലീപിന് പങ്കുണ്ടായിരുന്നതായി അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിനേയും നാദിര്‍ഷയേയും ഒറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. അതേസമയം, ഇന്ന് വൈകുന്നേരം അമ്മയുടെ യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. അമ്മയുടെ ട്രഷററായ ദിലീപ് മൊഴി നല്‍കിയ ശേഷമാണ് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

[related]

RELATED STORIES

Share it
Top