നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍





കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.സിബിഐ അന്വേണം ആവശ്യപെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിന്‍മേല്‍ സത്യവാങ് മൂലം നല്‍കുകയായിരുന്നു സര്‍ക്കാര്‍.വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരുന്നു.സിബിഐ അന്വേഷണം വേണമെന്ന നടന്റെ നിലപാട് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണെന്നും സര്‍്ക്കാര്‍ സത്യവാങ്മുലത്തില്‍ പറഞ്ഞു.ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശഅയപെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും,രേഖകള്‍ കിട്ടിയില്ലെന്നത് വിചാരണ വൈകിപ്പിക്കാനുള്ള അടവാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഇതിനോടകം പല ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനൊന്നോളം ഹര്‍ജികളാണ് ദിലീപ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top