നടിമാര്‍ രാജിവെച്ച സംഭവം: പ്രതികരിക്കാനില്ലെന്ന് ഇന്നസെന്റ്


കൊച്ചി: നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍സംഘടന പ്രസിഡന്റ് ഇന്നസെന്റ്. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഇപ്പോഴത്തെ പ്രസിഡന്റായ മോഹന്‍ലാല്‍ ആണെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എംഎല്‍മാരായ മുകേഷും ഗണേഷും വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. നടി ആക്രമിക്കപെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത്.

RELATED STORIES

Share it
Top