നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: അമ്മ

കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ നല്‍കിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഇടവേള ബാബു നിലപാട് വ്യക്തമാക്കിയത്. 'മീറ്റിങ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം' എന്നാണ് കത്തിലെ മറുപടി.
എന്നാല്‍, മറുപടിക്കത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നു രേവതി പറഞ്ഞു. പ്രധാനമായും മീറ്റിങ്ങിന്റെ തിയ്യതി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനുപുറമേ അവര്‍ സ്വന്തമായി മീറ്റിങ് കൂടാനാണോ അതോ തങ്ങളെയും വിളിച്ച് ഒരുമിച്ച് ചര്‍ച്ച ചെയ്യാനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
അതുകൊണ്ട് മീറ്റിങ്ങില്‍ തീര്‍ച്ചയായും തങ്ങളും ഉണ്ടാവണമെന്നും എത്രയും പെട്ടെന്ന് തിയ്യതി അറിയിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു കത്ത് അയച്ചിട്ടുണ്ട്.

RELATED STORIES

Share it
Top