നടിമാരുമായി ആഗസ്ത് 7ന് ചര്‍ച്ചയെന്ന് അമ്മ

കൊച്ചി: നടിമാരുമായി ആഗസ്ത് 7ന് ചര്‍ച്ചയെന്ന് അമ്മ. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.  കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് തിയ്യതി നിശ്ചയിച്ചിരുന്നില്ല.

RELATED STORIES

Share it
Top