നടവയലിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം

നടവയല്‍: ഒരേ സമയം നിരവധി സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ച പോലിസിനു നാണക്കേടായി. നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിയിലെ സങ്കീര്‍ത്തിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ പള്ളിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന അഞ്ചോളം നേര്‍ച്ചച്ചെടികള്‍ തകര്‍ത്തു. സങ്കീര്‍ത്തിയിലെ വസ്തുക്കള്‍ മുഴുവന്‍ വലിച്ചു വാരിയിട്ട നിലയിലാണ്. പള്ളിയോട് ചേര്‍ന്ന സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ ഓഫിസിന്റെ പൂട്ട് തകര്‍ത്ത് കയറിയ മോഷ്ടാക്കള്‍ ഷെല്‍ഫുകളും അലമാരകളും കുത്തിപ്പൊളിച്ച് ഫയലുകള്‍ വലിച്ചു വാരിയിട്ടു.
പണവും മോഷണം പോയി. നടവയല്‍ ടൗണിലെ സ്വകാര്യ മാര്‍ക്കറ്റിലെ പലചരക്ക് കടയിലും കോഴിക്കടയിലും മോഷണം നടന്നു. കായക്കുന്ന് ലാസലൈറ്റ് ആശ്രമ ദേവാലയത്തിലെ ഭണ്ഡാരവും കായക്കുന്ന് കപ്പേളയിലെ ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്ത് പണം കവര്‍ന്നു. കായക്കുന്ന് കുളങ്ങര ബിജു ഡേവിഡിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്കും മോഷണം പോയി. പനമരം പിയോ ആശ്രമ ദേവാലയത്തിലെ ഭണ്ഡാരവും തകര്‍ത്ത മോഷ്ടാക്കള്‍ ബൈക്കും മോഷ്ടിച്ചു. വ്യത്യസ്ത മോഷണ സംഭവങ്ങളില്‍ കേണിച്ചിറ, പനമരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top